ആരാധികേ Aaradhike song lyrics in Malayalam (മലയാളം) Ambili movie songs lyrics in malayalam

ആരാധികേ Aaradhike song lyrics in Malayalam (മലയാളം) Ambili movie songs lyrics in malayalam
Here are the lyrics of song 'Aaradhike' from malayalam movie Ambili, starring Soubin Shahir, Tanvi Ram etc. The song is sung by Sooraj Santhosh & Madhuvanthi Narayan and music is composed by Vishnu Vijay. Aaradhike song lyrics is penned down by Vinayak Sasikumar. Check out the full lyrics of Aaradhike song lyrics in malayalam 


Song: Aaradhike
Movie: Ambili (2019)
Singer(s): Sooraj Santhosh & Madhuvanthi Narayan
Music : Vishnu Vijay
Lyricist(s): Vinayak Sasikumar
Starring: Soubin Shahir, Tanvi Ram


Aaradhike song lyrics in malayalamആരാധികേ
മഞ്ഞുതിരും വഴിയരികേ.
നാളേറെയായി
കാത്തുനിന്നു മിഴിനിറയെ...


നീയെങ്ങു പോകിലും
അകലേയ്ക്കു മായിലും
എന്നാശകൾ തൻ
മൺതോണിയുമായി
തുഴഞ്ഞരികെ ഞാൻ വരാംഎൻ്റെ നെഞ്ചാകെ നീയല്ലേ
എൻ്റെ ഉന്മാദം നീയല്ലേ
നിന്നെ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ
ഇന്നുമെന്നും ഒരു പുഴയായി
ആരാധികേ...പിടയുന്നൊരെന്റെ ജീവനിൽ
കിനാവ് തന്ന കണ്മണി
നീയില്ലയെങ്കിൽ എന്നിലെ
പ്രകാശമില്ലിനി...മിഴിനീര് പെയ്ത മാരിയിൽ
കെടാതെ കാത്ത പുഞ്ചിരി
നീയെന്നൊരാ പ്രതീക്ഷയിൽ
എരിഞ്ഞ പൊൻതിരിമനം പകുത്തു നൽകിടാം
കുറുമ്പ് കൊണ്ട് മൂടിടാം
അടുത്ത് വന്നിടാം
കൊതിച്ചു നിന്നിടാം
വിരൽ കൊരുത്തിടാം
സ്വയം മറന്നിടാം
ഈ ആശകൾ തൻ
മൺ തോണിയുമായി
തുഴഞ്ഞകലെ പോയിടാം
എൻ്റെ നെഞ്ചാകെ നീയല്ലേ
എൻ്റെ ഉന്മാദം നീയല്ലേ
നിന്നെ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ
ഇന്നുമെന്നും ഒരു പുഴയായി
ആരാധികേ.ഒരു നാൾ കിനാവ് പൂത്തിടും
അതിൽ നമ്മളൊന്ന് ചേർന്നിടും
പിറാക്കൾ പോലിതേ വഴി
നിലാവിൽ പാറിടുംനിനക്കു തണലായി ഞാൻ
നിനക്കു തുണയായി ഞാൻ
പല കനവുകൾ
പകലിരവുകൾ
നിറമണിയുമി
കഥയെഴുതുവാൻ
ഈ ആശകൾ തൻ
മൺ തോണിയുമായി
തുഴഞ്ഞകലെ പോയിടാംഎൻ്റെ നെഞ്ചാകെ നീയല്ലേ
എൻ്റെ ഉന്മാദം നീയല്ലേ
നിന്നെ അറിയാൻ ഉള്ളു നിറയാൻ
ഒഴുകിയൊഴുകി ഞാൻ
ഇന്നുമെന്നും ഒരു പുഴയായി
ആരാധികേ.
മഞ്ഞുതിരും വഴിയരികെ....

Post a Comment

0 Comments